കര്‍ണാടകയില്‍ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മൂന്ന് വര്‍ഷത്തിന് ശേഷം ദമ്പതികളെ കല്ലെറിഞ്ഞു കൊന്നു

ബംഗളൂരു: ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയേയും ഭര്‍ത്താവിനെയും നാല് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ യുവതിയുടെ ബന്ധുക്കളും ജാതിയില്‍ പെട്ടവരും കല്ലെറിഞ്ഞുകൊന്നു.

കര്‍ണ്ണാടകയിലെ ഗാജേന്ദ്രതാലൂക്കിലെ ലക്കലക്കട്ടിയിലാണ് ജാതിവെറിയുടെ പേരില്‍ ഈ ദുരഭിമാനക്കൊല നടന്നത്.
രമേശ് മാദര്‍(29), ഗംഗമ്മ(23) എന്നിവരെയാണ് ബന്ധുക്കളും ജാതിയില്‍പെട്ടവരും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. ഇരുവരുടെയും തലക്കേറ്റ കല്ലേറാണ് മരണകാരണം.

ലംബാനി സമുദായക്കാരിയായ ഗംഗമ്മയെ രമേശ് വിവാഹം കഴിച്ചത് അക്കാലത്ത് ഏറെ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു തുടര്‍ന്ന് ഇരുവരും ബംഗളൂരിവിലേക്ക് നാടുവിട്ടതായിരുന്നു. പിന്നീട് ഇവര്‍ കര്‍ണാടകയുടെ വിവിധയിടങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു.ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

പിന്നീട് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഈ അരുംകൊല നടന്നത്. ഇവരെ തെരുവില്‍ കണ്ടയുടനെ ത ആക്രമിക്കുകായിരുന്നു.

Related Articles