രണ്ടത്താണിയില്‍ കവര്‍ച്ചക്ക് ശേഷം ടെക്സ്റ്റയില്‍സിന് തീയിട്ടു;ലക്ഷങ്ങളുടെ നഷ്ടം

കാടാമ്പുഴ: രണ്ടത്താണിയില്‍ ടെക്സ്റ്റയില്‍സിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നു മണിക്കാണ് സംഭവം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന
മലേഷ്യ ടെക്സ്റ്റലാണ് തീപിടുത്തമുണ്ടായത്. തീപിടുത്ത്തില്‍ ടെക്സ്റ്റയില്‍സിന്റെ താഴെ ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമര്‍ കുത്തിപ്പൊളിച്ച നിലയിലാണുള്ളത്. കവര്‍ച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന.

കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. സ്വദേശിയായ മൂര്‍ക്കത്ത് സലാമിന്റേതാണ് സ്ഥാപനം.

സംഭവത്തെ തുടര്‍ന്ന് തിരൂരില്‍ നിന്നും 2 അഗ്‌നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.

Related Articles