കോട്ടക്കലില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍

കോട്ടക്കല്‍: നിരോധിത ലഹരി ഉത്പപന്നങ്ങളുമായി 2 പേര്‍ കോട്ടക്കലില്‍ പിടിയിലായി.
തെയ്യാല സ്വദേശികളായ മൊയ്തീന്‍ കുട്ടി, സന്തോഷ് എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എടരിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്.

ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലാണ് പ്രതികള്‍ സാധനങ്ങള്‍ എത്തിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പടിയിലായത്.

വിപണിയില്‍ മൂന്നു ലക്ഷത്തോളം വിലവരുന്ന 6000 ത്തോളം പാക്കറ്റുകളാണ് കണ്ടെടുത്തത്.

Related Articles