കാറിന്റെ വില 30 ലക്ഷം കുറിച്ചുകാണിച്ചു; നടന്‍ പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: നടന്‍ പൃഥ്വിരാജ് വാങ്ങിയ പുതിയ ആഡംബര കാറിന്റെ രജസ്‌ട്രേഷന്‍ ആര്‍ടിഒ അധിതൃതര്‍ തടഞ്ഞു. 1.64 കോടി രൂപ വിലവരുന്ന കാറിന് 30 ലക്ഷം രൂപ കുറച്ച് 1.34 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം ആര്‍ടി ഓഫീസിലാണ് നികുതി അടയ്ക്കാനുള്ള അപേക്ഷ നല്‍കിയത്. കാറിന്റെ വില 1.34 കോടി രൂപയാണെന്ന് രേഖപ്പെടുത്തുയത്. ഇതനുസരിച്ചുള്ള റോഡ് നികുതി മാത്രമാണ് അടച്ചിരുന്നത്. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തിയതും രജിസ്‌ട്രേഷന്‍ തടയുകയുമായിരുന്നു. നികുതിയിനത്തില്‍ ഒമ്പത് ലക്ഷം രൂപ കൂടി അടച്ചാലേ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുവെന്ന് മോട്ടേര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതെസമയം 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനം പറയുന്നു. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.

 

Related Articles