താനൂര്‍. ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കണക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി

HIGHLIGHTS : Tanur. Govt. Devdhar Higher Secondary School has changed the question paper in Plus Two Maths exam

cite

താനൂര്‍: താനൂര്‍. ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കണക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി . ഒരു ക്ലാസിലെ 10 കുട്ടികള്‍ക്കാണ് മാറി ചോദ്യപേപ്പര്‍ നല്‍കിയത്. മൊത്തം 60 മാര്‍ക്കുള്ള സ്‌കൂള്‍ ഗോയിങ് കുട്ടികള്‍ക്കാണ് ഓള്‍ഡ് സ്‌കീമിലെ 80 മാര്‍ക്കിന്റെ കണക്ക് വിഷയത്തിന്റെ തന്നെ ചോദ്യപേപ്പര്‍ നല്‍കിയത്. പരീക്ഷ അവസാനിക്കാറായപ്പോഴാണ് അബദ്ധം കുട്ടികള്‍ക്കും ഇന്‍വിജിലേറ്റര്‍ക്കും ബോധ്യമായത്. ഇതിനകം ചില കുട്ടികള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരേയും ക്ലാസിലുണ്ടായിരുന്നവരേയും വീണ്ടും വിളിച്ച വരുത്തി ഒരു റൂമിലിരുത്തി 60 മാര്‍ക്കിന്റെ നേരത്തെ നടന്ന പരീക്ഷയുടെ ചോദിപേപ്പര്‍ നല്‍കിയാണ് വീണ്ടും പരീക്ഷ നടത്തിയത്. കുട്ടികളുടെ മുന്നില്‍ വച്ചാണ് ചോദ്യപാക്കറ്റ് പൊട്ടിച്ചത്. ക്ലാസില്‍ 20 ഒന്നാം വര്‍ഷക്കാരും 10 രണ്ടാം വര്‍ഷക്കാരുമാണുണ്ടായിരുന്നത്.

പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വൈകിട്ട് ക്യാംപുകളിലേക്ക് അയക്കുകയും ചെയ്തു. ഓള്‍ഡ് സ്‌കീമില്‍ ഒരു കുട്ടിയാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന വിഭാഗത്തില്‍ 326 പേരുമാണ് മൊത്തം പരീക്ഷക്ക് ഉണ്ടായിരുന്നത്. ചോദ്യ പാക്കറ്റില്‍ കൃത്യവിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!