Section

malabari-logo-mobile

ഫയര്‍ ആന്‍ഡ് റസ്‌ക്യു വനിതാ ഓഫീസര്‍ നിയമനം; ചരിത്രത്തിലെ സുവര്‍ണ നിമിഷം: മുഖ്യമന്ത്രി

HIGHLIGHTS : Appointment of women fire and rescue officers in history Golden Moment: Chief Minister

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു ആദ്യ വനിത ഓഫീസര്‍മാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും ചരിത്രത്തിലെ സുവര്‍ണ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ 82 വനിതകളടങ്ങുന്ന ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

സാര്‍വദേശിക വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത് കൂടുതല്‍ ആഹ്ലാദകരമാണ്. എല്‍ ഡി എഫ് സര്‍ക്കാരാണ് സേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ദുരന്ത നിവാരണത്തിലെന്ന പോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ളത്.

sameeksha-malabarinews

മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഓരോരുത്തരും. നാല് പേര്‍ ബിടെക് യോഗ്യതയുള്ളവരും 26 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേര്‍ ബിരുദധാരികളും 2 പേര്‍ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്. സമഗ്രമായ ഒരു വര്‍ഷത്തെ പരിശീലമാണ് സേനാംഗങ്ങള്‍ക്ക് ലഭിച്ചത്. മികച്ച രീതിയില്‍ കൃത്യനിര്‍വഹണം നടത്തുന്നതിന് ലഭിച്ച പരിശീലനം ഓരോരുത്തര്‍ക്കും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ, കോവിഡ് ഘട്ടങ്ങളില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ഫയര്‍ഫോഴ്‌സിനായി. വനിതാ ഓഫീസര്‍മാരുടെ കടന്നു വരവ് സേനയില്‍ ലിംഗസമത്വം ഉറപ്പാക്കും. വനിതകള്‍ക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എന്ന് കേരളം തെളിയിക്കുന്നുവെന്നും സേനയുടെ കാര്യപ്രാപ്തി വര്‍ദ്ധിക്കുന്നതിന് വനിതകളുടെ പ്രാതിനിധ്യം ഗുണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!