ക്ലര്‍ക്ക് നിയമനം
അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 14ന് രാവിലെ 10.30ന് ബ്ലോക്ക് ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും ഡി.സി.എയുമാണ് യോഗ്യത. പ്രവൃത്തി പരിചയവും അധിക യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04832850047.
അറ്റന്റര്‍ നിയമനം
വേങ്ങര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള അറ്റന്ററെ നിയമിക്കുന്നു. എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്റ്റീഷനറുടെ കീഴില്‍ പ്രവൃത്തി പരിചയം, ഉയര്‍ന്ന വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 11ന് രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0494 2450226.
ഓപ്പറേഷന്‍ തീയേറ്റര്‍ മെക്കാനിക്ക് നിയമനം
മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ മെക്കാനിക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജി, ഗവ. മെഡിക്കല്‍ കോളജില്‍/ 200 ബെഡുള്ള ആശുപത്രികളില്‍ നിന്നും തിയേറ്റര്‍ ടെക്നീഷ്യന്‍/ അനസ്തേഷ്യ ടെക്നീഷ്യന്‍/ ഓപ്പറേഷന്‍ തിയേറ്റര്‍ മെക്കാനിക്ക് തസ്തികയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം മാര്‍ച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസ് സമയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0483 2762 037.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



