താനൂരില്‍ ഫര്‍ണ്ണിച്ചര്‍ ഷെഡിന് തീപിടിച്ചു മര ഉരുപ്പടികള്‍ കത്തി നശിച്ചു

താനൂർ :കാട്ടിലങ്ങാടി സ്വദേശി ഉളിശേരി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള ഫർണ്ണിച്ചർ നിർമാണ ഷെഡിന് തീപിടിച്ച് മരഉരുപ്പടികൾ കത്തിനശിച്ചു.  ചെവ്വാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഷെഡിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ ഓടിക്കൂടി തീ അണച്ചെങ്കിലും ഷെഡിന്റെ ഒരു ഭാഗം പുർണ്ണമായും കത്തിനശിച്ചു. നിർമാണം പൂർത്തിയാക്കിയ ഫർണ്ണിച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. താനൂർ പോലീസ്  കേസെടുത്ത് അന്വഷണം ആരംഭിച്ചു. #

 

Share news
error: Content is protected !!
Scroll to Top