മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. ഉച്ചയ്ക്ക് 11.30 ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന,ആയിഷ, ആയിഷയുടെ മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഇവര്‍ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് കടന്നു പോയിരുന്നു. അതുകൊണ്ട് മറ്റൊരു പാളത്തിലൂടെ എത്തിയ എഞ്ചിന്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഈ എഞ്ചിന്‍ ഇടിച്ചാണ് മൂന്നു പേരും മരിച്ചത്.

Share news
error: Content is protected !!
Scroll to Top