ഉണ്യാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

താനൂർ : ഉണ്യാലിൽ  ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. വലിയ കമ്മുട്ടകത്ത് നിസാറിനെയാണ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3ന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ചാവക്കാട് നേർച്ച കഴിഞ്ഞു വരുന്ന വഴിയായിരുന്നു നിസാർ

അക്രമികൾ പഞ്ചാരമൂല ഭാഗത്ത് ആയുധങ്ങളുമായി ബൈക്ക് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാളും, മഴുവും അടക്കമുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.

തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ഉണ്യാൽ ടെസ്റ്റിങ് ഗ്രൗണ്ടിൽ വച്ചുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടായിരുന്നൊള്ളൂ.

താനൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top