താനൂര്‍: താനൂരില്‍ ഒട്ടുംപുറത്ത് ആദ്യമായി കടലിലിറക്കി കയറ്റിയിട്ട ഫൈബര്‍ വള്ളം തകര്‍ന്ന നിലയില്‍.
ഒട്ടുംപുറം സ്വദേശി പൗറകത്ത് മുനീറിന്റെ ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. ഫാറൂഖ് പള്ളി കടപ്പുറത്താണ് സംഭവം. ചൊവ്വാഴ്ച ആദ്യമായി കടലിലിറക്കിയ വള്ളം തിരിച്ച് വന്ന് കരയ്ക്ക് കയറ്റിയതായിരുന്നു. രാത്രി 10 മണി വരെയും ഉടമയും, സുഹൃത്തുക്കളും വള്ളത്തിനടുത്ത് തന്നെ ഉണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ വള്ളം കടലിലിറക്കാന്‍ എത്തിയപ്പോഴാണ് പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ കണ്ടത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മുനീര്‍ പറഞ്ഞു. താനൂര്‍ പോലീസ് കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



