താനൂര്‍: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് താനൂര്‍ കാട്ടിലങ്ങാടിയില്‍ പരക്കെ നാശം. രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലുണ്ടായ മിന്നലിലാണ് കെ എസ് അഭിലാഷിന്റെ വീടിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നത്. ചുമര്‍ അടര്‍ന്നു വീണു. ഒരു ഭാഗത്തെ വയറിംഗ് പൂര്‍ണ്ണമായും നശിച്ചു. ഇന്‍വര്‍ട്ടര്‍, ഫാനുകള്‍, ബള്‍ബുകള്‍ എന്നിവയും കത്തി നശിച്ചു. കളത്തില്‍കണ്ടി വാസുദേവന്റെ വീട്ടിലെ ഹോം തിയറ്റര്‍, ടി വി, ചെമ്പകന്‍ മോഹനന്റെ വീട്ടിലെ ഫാനുകള്‍, എം കെ മുരളീധരന്റെ വീട്ടിലെ ഫാന്‍ എന്നിവ നശിച്ചു. മോഹനന്റെ വീട്ടിലെ ചുവരില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



