കല്‍പാക്കം ആണവനിലയത്തില്‍ വെടിവെപ്പ്; 3 സൈനികര്‍ കൊല്ലപ്പെട്ടു

Untitled-1 copyകല്‍പാക്കം: തമിഴ്‌നാട്ടിലെ കല്‍പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റ് 3 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. സി ഐ എസ് എഫ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാന്‍ സ്വദേശി മോഹന്‍സിംഗ്, വിരുദുനഗര്‍ സ്വദേശി സുബ്ബുരാജ്, സേലം സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം നടന്നത്.

സി ഐ എസ് എഫ് കോണ്‍സ്റ്റബിളായ വിജയ്പ്രതാപ് സിംഗ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ 9 എം എം കാര്‍ബണ്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വിജയ് പ്രതാപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ സി ഐ എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ പി സിംഗ്, കോണ്‍സ്റ്റബിള്‍ ഗോവര്‍ദ്ധന്‍ സിംഗ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top