പൂക്കിപറമ്പിലെ ബീവറേജസ് കേന്ദ്രം തുറന്നു; ലീഗ് വീണ്ടും സമരത്തിന്

Untitled-1 copyകോട്ടക്കല്‍: സമരത്തെ തുടര്‍ന്ന് പൂക്കിപറമ്പിലെ അടച്ചുപൂട്ടിയ ബീവറേജസ് കോര്‍പ്പറേഷന്റെചില്ലറ വില്‍പ്പനശാല തുറന്നു. ഇതിനെതിരെ വീണ്ടും സമരം നടത്താന്‍ ലീഗ് തീരുമാനം.

ചില്ലറ വില്‍പ്പനശാലതുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് തെന്നല കമ്മറ്റികള്‍ പിരിച്ചുവിട്ടിരുന്നു. പഞ്ചായത്ത് മെമ്പര്‍മാരും രാജിഭീഷണി മുഴക്കി. ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടും തീരുമാനമാവാത്തതിനെ തുടര്‍ന്ന് റോഡ് ഉപരോധ സമരവും, ഹര്‍ത്താലും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തല്‍ക്കാലം പൂട്ടിയ ചില്ലറവില്‍പ്പനശാലയാണ് വീണ്ടും ചൊവ്വാഴ്ച തുറന്നത്.
ബീവറേജസ് കോര്‍പ്പറേഷന്റെചില്ലറ വില്‍പ്പനശാല അടച്ചുപൂട്ടാന്‍ മുമ്പ് നടത്തിയ സമരം അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് നേതാക്കളെ അറസ്റ്റ് ചെയ്യുകയുണ്ടായി. അതിനുശേഷം നിര്‍ത്തിവെച്ച സമരമാണ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top