പയ്യന്നൂരില്‍ രണ്ട് ഡോക്ടര്‍മാര്‍ കീഴടങ്ങി

Untitled-1 copyപയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്കാശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബൈലില്‍ ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ പോലീസില്‍ കീഴടങ്ങി. ഗൈനക്കോളജിസ്റ്റുമാരായ ടി വി മധുസൂദനന്‍, മനോജ് കുമാര്‍ എന്നിവരാണ് കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സിഐ സുഷീര്‍ കുമാറിന് മുന്നില്‍ പകല്‍ പന്ത്രണ്ടോടെ കീഴടങ്ങിയത്. ഇരുവരെയും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് സീല്‍ചെയ്തു. അതേസമയം അനസ്തറ്റിസ്റ്റ് ഡോ. സുനില്‍ കുമാര്‍ ഹാജരായിട്ടില്ല. ഇയാള്‍ ബുധനാഴ്ച ഹാജരായേക്കുമെന്നാണ് സൂചന.

മൂന്ന് ഡോക്ടര്‍മാര്‍ക്ക് പുറമെ ഹെഡ് നേഴ്‌സ് പത്മാക്ഷി,സ്റ്റാഫ്‌നേഴ്‌സ് സിമി എന്നിവരും രണ്ട് അറ്റന്‍ഡര്‍മാരുമാണ് സംഭവം നടക്കുമ്പോള്‍ പ്രസവമുറിയില്‍ ഉണ്ടായിരുന്നത്. ഡി എം ഒ റീന പയ്യന്നൂര്‍ ഗവ. താലൂക്കാശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നെങ്കിലും അന്ന് ഡോക്ടര്‍മാര്‍ ഹാജരായിരുന്നില്ല. മൂന്ന് ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡി എം ഒ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഐ ടി ആക്ട് പ്രകാരവും യുവതിക്ക് മാനഹാനി ഉണ്ടാക്കും വിധം പ്രവര്‍ത്തിച്ചതിനുമാണ് പോലീസ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ച് പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കീഴടങ്ങിയത്.

Share news
error: Content is protected !!
Scroll to Top