Section

malabari-logo-mobile

കൊടിയത്തൂര്‍ സദാചാരകൊലക്കേസ്; 9 പേര്‍ കുറ്റക്കാര്‍

HIGHLIGHTS : കോഴിക്കോട്: സദാചാരകുറ്റം ചുമത്തി കൊടിയത്തൂര്‍ ഷഹീദ് ബാവയെ വധിച്ച കേസില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ഗൂഡാലോചന, കൊലപ്പെടുത്...

Untitled-1 copyകോഴിക്കോട്: സദാചാരകുറ്റം ചുമത്തി കൊടിയത്തൂര്‍ ഷഹീദ് ബാവയെ വധിച്ച കേസില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ഗൂഡാലോചന, കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയവ പ്രതികള്‍ നടത്തിയതായി കോടതി കണ്ടെത്തി. 5 പ്രതികളെ കോടതി വെറുതെ വിട്ടു. കേസില്‍ 42 സാക്ഷികളെ വിസ്തരിച്ചു.

2011 നവംബര്‍ 9നാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് സ്വദേശി തലേരി വീട്ടില്‍ ഷഹിദ് ബാവ (26) സദാചാര പോലീസിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പുരുഷന്‍മാരില്ലാത്ത വീട്ടില്‍ രാത്രിയെത്തിയെന്നാരോപിച്ച് സ്ഥലത്തെ ഒരു സംഘം യുവാക്കള്‍ ഷഹീദ് ബാവയെ നടുറോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പോസ്റ്റില്‍ കെട്ടിയിട്ടും ഷഹീദ് ബാവയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ 15 പ്രതികളാണ് ഉള്ളത്. 14 പേര്‍ വിചാരണ നേരിട്ടു. ഒരാള്‍ ഒളിവിലാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടന്നത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!