മോദിയെ പ്രശംസിച്ച തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി

sasi tharoorതിരു: നരേന്ദ്രമോദിക്ക് അനുകൂലമായ ശശി തരൂരിന്റെ പ്രസ്താവന വിവാദത്തില്‍. തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. നടപടി ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നും കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശശി തരൂര്‍ വിവാദത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെ പി സി സിയുടെ ഉന്നതതല യോഗത്തിലാണ് നടപടിയെടുക്കാന്‍ ഹൈകാമന്‍ഡിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നിന്ന് തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ലെന്നും തീരുമാനമുണ്ടായിരുന്നു.

ശശിതരൂരിന്റെ നരേന്ദ്രമോദിയെ അനുകൂലിച്ച പ്രസ്താവന ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കെ പി സി സി പ്രസിഡന്റ് വിഎം സുധീരനും മുഖ്വമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ് യോഗം ചേര്‍ന്നത്. അതേസമയം തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top