താനൂര്‍: കുടിവെള്ള വിതരണത്തിനുവേണ്ടി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഒഴൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്. ഞായറാഴ്ച വൈകീട്ട് നാലോടെ ഒഴൂര്‍ കക്കിടിപ്പാറയിലാണ് സംഭവം.
രണ്ട് ടാങ്ക് നിറയെ വെള്ളവുമായി പറപ്പാറപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കക്കിടിപ്പാറ വളവില്‍ വച്ച് വാഹനം നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്.
വാഹനത്തിലുണ്ടായിരുന്ന വെള്ള ടാങ്ക് പൊട്ടി നശിച്ചു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




