ജി.പി.എസ് നിര്‍ബന്ധമാക്കല്‍; പ്രതിഷേധവുമായി ടാക്‌സി ഡ്രൈവര്‍മാര്‍

മലപ്പുറം: ജില്ലയില്‍ ടാക്സി വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിവുമായി ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ രംഗത്ത്. ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നാളെ ആര്‍.ടി ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2019 മുതല്‍ നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ് നിര്‍ബന്ധമാക്കുക,മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ജി.പി.എസ് ഘടിപ്പിക്കാനുള്ള സംവിധാനമൊരുക്കുക, ഗുണമേന്മയുള്ള ജി.പി.എസ് ഉപകരണം കുറഞ്ഞ വിലയില്‍ തവണ വ്യവസ്ഥകളായി ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരം രാവിലെ 10ന് ആരംഭിക്കും.

നിലവിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സര്‍ക്കുലര്‍ പ്രകാരം ജി.പി.എസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധം ആണ്. എന്നാല്‍ ഇതു ടാക്സി വാഹനങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ പറ
ഞ്ഞു. കാലങ്ങളിലായി ടാക്സി മേഖലയെ പരിഷ്‌കാരങ്ങളുടെ പേരില്‍ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് തുടരുന്നതെന്നും സ്വകാര്യ കോര്‍പ്പറേറ്റ് മാനേജ്മൈന്റുകളെ സംരക്ഷിച്ചുക്കുന്നതിനാണിതെന്നും പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്ന ടാക്സി തൊഴിലാളികളെ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ്, ജില്ലാ പ്രസിഡന്റ് അബ്ദുസമദ് മങ്കട, പുരുഷു മഞ്ചേരി, അസി വാണിയമ്പലം, ശ്രീനി പൂക്കയില്‍, സോണ്‍ ഭാരവാഹികളായ രായിന്‍ മലപ്പുറം, ശശി മലപ്പുറം എന്നിവര്‍ സംബന്ധിച്ചു.

Related Articles