താനൂര്‍: മോര്യയില്‍ മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റു. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് കടിയേറ്റത്.
രാമത്ത് കരുവായില്‍ റുഖിയ, മുണ്ടാടത്ത് രാജന്‍ നായര്‍ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കടിച്ചത്. ഇരുവരെയും വീട്ടില്‍ കയറിയാണ് നായ കടിച്ചത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കോലേരി ചന്ദ്രന്‍ എന്നയാള്‍ക്കും നായയുടെ കടിയേറ്റിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




