Section

malabari-logo-mobile

ഓര്‍മ്മകള്‍ പങ്കിട്ട്‌…ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

HIGHLIGHTS : താനൂര്‍: അഞ്ച്‌ പതിറ്റാണ്ടിനുശേഷം ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത്‌ അവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടി. 1962-ല്‍ എസ്‌എസ്‌എല്‍സി കഴിഞ്ഞവര...

tanur,താനൂര്‍: അഞ്ച്‌ പതിറ്റാണ്ടിനുശേഷം ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത്‌ അവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടി. 1962-ല്‍ എസ്‌എസ്‌എല്‍സി കഴിഞ്ഞവരാണ്‌ ഒത്തുചേര്‍ന്നത്‌.

40 പേരാണ്‌ ആ ആബാച്ചില്‍ ഉണ്ടായിരുന്നത്‌. 31 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇവരില്‍ ഏഴുപേര്‍ മരിച്ചുപോയി. ആറുപേര്‍ക്ക്‌ മറ്റുപല കാരണങ്ങള്‍ കൊണ്ടും വരാന്‍കഴിഞ്ഞില്ല. ബാക്കിയുള്ളവരെല്ലാം തങ്ങളുടെ പഴയ കൂട്ടുകാരെ കാണാന്‍ സ്‌കൂളിലെത്തി.

sameeksha-malabarinews

തങ്ങളുടെ പഴയക്ലാസ്‌ മുറിയില്‍ ഒരുമിച്ച്‌ കുറച്ച്‌ സമയം ചിലവഴിച്ചായിരുന്നുതുടക്കം. പിന്നീട്‌ ഓഡിറ്റോറിയത്തിലെത്തി തങ്ങളെ വിട്ടുപിരിഞ്ഞ സുഹൃത്തുക്കള്‍ക്കായി ഒരു നിമിഷത്തെ മൗനപ്രാര്‍ത്ഥന. പിന്നീട്‌ ഒരുമിച്ച്‌ ഭക്ഷണം.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌കൂളിലേക്ക്‌ എത്താന്‍ റെയില്‍പ്പാളം മുറിച്ച്‌ കടക്കുമ്പോള്‍ തങ്ങള്‍ അനുഭവിച്ചിരുന്ന അതെ ഭയം ഇന്നത്തെ കുട്ടികളും അനുഭവിക്കുകയാണെന്നും ഇവിടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷിതപാത നിര്‍മ്മിക്കമമെന്നും അ്‌വര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!