Section

malabari-logo-mobile

താനൂര്‍ മണ്ഡലം നവകേരള സദസ്സ് : സംഘാടക സമിതി യോഗം രൂപീകരിച്ചു

HIGHLIGHTS : Tanur Constituency Navakerala Constituency: The organizing committee meeting was formed

കരിപ്പൂര്‍ വിമാനത്താവളം വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്നും 72 കോടി ചെലവില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടുത്തദിവസം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ താനൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി ഉദ്ഘടണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ച് കേരളത്തിലെ ഭരണചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ് നവകേരള സദസ്സ് എന്നും ഇതില്‍ നിന്നും ഒരു ജനപ്രതിനിധി പോലും വിട്ടു നില്‍ക്കരുതെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

താനൂര്‍ മൂലക്കല്‍ അറേബ്യ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി വി അബ്ദുറഹ്‌മാന്‍ സഘടക സമിതി ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. താനൂര്‍ നിയോജകമണ്ഡലത്തിലെ ഉണ്ണിയാല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ 27ന് വൈകീട്ട് ആറിനാണ് നവകേരള സദസ്സ് നടക്കുക.

sameeksha-malabarinews

ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌ക്കര്‍ കോറാട്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ശശി, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സദാനന്ദര്‍, തിരൂര്‍ തഹസില്‍ദാര്‍ എസ്.ഷീജ, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം രാധ മാമ്പറ്റ, മേഖലാ ചെയര്‍മാന്‍ ഒ.കെ.ബേബി ശങ്കര്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാന്‍ മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!