താനൂരില്‍ ചാകരയും പിന്നാലെ ജനത്തിരക്കും

താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ ചാകര. സീസണില്‍ ദിവസങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ചാകരയുണ്ടാവുന്നത് ഇന്നാണ്. ഇതെ തുടുര്‍ന്ന് വലിയജനത്തിരക്കാണ് ഹാര്‍ബറില്‍ ഉണ്ടായത്. അയില ,കോലാച്ചി എന്നിവയാണ് കൂടുതലുണ്ടായിട്ടുള്ളത്.

എന്നാല്‍ കോവിഡ് പശ്ച്യാത്തലത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ യാതൊരു തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനങ്ങള്‍ ഹാര്‍ബറിലേക്ക് എത്തുന്നതും കച്ചവടം നടത്തുന്നതും.

തൊഴിലാളികളെ അപേക്ഷിച്ച് തൊഴിലാളികളല്ലാത്തവരാണ് മീന്‍ വാങ്ങുന്നതിനും ഈ കാഴ്ച്ച കാണുന്നതിനുമായി ഹാര്‍ബറിലേക്ക് എത്തുന്നത് .ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് ഇത്രയും ജനത്തിരക്ക് അനുഭവപെടുന്നതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top