താനൂര്‍ ബോട്ടുദുരന്തം: ജീവനക്കാരില്‍ ഒരാള്‍കൂടി അറസ്റ്റില്‍

താനൂര്‍: ഒട്ടുംപുറം പൂരപ്പുഴയിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പ്രത്യേക അന്വേഷകസംഘം അറസ്റ്റ്ചെയ്തു. ബോട്ട് ജീവനക്കാരന്‍ എളാരം കടപ്പുറം സ്വദേശി ചെമ്പന്റെ പുരക്കല്‍ റിന്‍ഷാദാ (19)ണ് താനൂരില്‍ അറസ്റ്റിലായത്. ബോട്ടുടമ നാസറിന്റെ സഹോദരീപുത്രനാണ് ഇയാള്‍. ഇതോടെ 10 പേര്‍ പിടിയിലായി.

ബോട്ടുടമക്കുപുറമെ, സ്രാങ്ക് വാളപ്പുറത്ത് ദിനേശന്‍ (45), നാസറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാട്ടരകത്ത് സലാം (53), പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37), എളാരം കടപ്പുറം വടക്കയില്‍ സവാദ് (41), താനൂര്‍ കൈതവളപ്പില്‍ ശ്യാംകുമാര്‍ (35), അട്ടത്തോട് പൗറാജിന്റെ പുരക്കല്‍ ബിലാല്‍ (32), താനൂര്‍ മലയില്‍ അനില്‍കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.

ഇനി ആരെയും പിടികൂടാനില്ലെന്നും വിശദ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top