ട്രെയിനില്‍ വച്ച് പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റ സംഭവം; കുത്തേറ്റത് സ്ത്രീകളെ അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിന്

കോഴിക്കോട്: ട്രെയിനില്‍ വച്ച് പരപ്പനങ്ങാടി സ്വദേശിക്ക് സഹ യാത്രികന്റെ കുത്തേറ്റ കേസില്‍ പ്രതിയെ പിടികൂടി. സിയാദ് എന്ന യുവാവിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. സ്ത്രീകളെ ശല്യം ചെയ്തത് അസഭ്യം പറയുന്നത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പരുക്കേറ്റ ദേവദാസ് പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാത്രി മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചില്ലുകുപ്പി ഉപയോഗിച്ചാണ് സിയാദ് ദേവദാസിനെ കുത്തി പരുക്കേല്‍പ്പിച്ചത്. കണ്ണിനോട് ചേര്‍ന്ന് കുത്തേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുഖത്തെ എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. കണ്ണിന് പരുക്കില്ലെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ സിയാദിനും പരുക്കേറ്റിട്ടുണ്ട്. കൈക്ക് പരുക്കേറ്റ സിയാദും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top