അമൃത്സര്‍: ദുബായ് അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ
കടന്നുപിടിിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. പഞ്ചാബിലെ ജലന്തറിലെ കോടി ഗ്രാമത്തിലെ രജീന്ദര്‍ സിങ്ങാണ് മദ്യപിച്ച് എയര്‍ ഹോസ്റ്റസുമായി തര്‍ക്കിച്ചശേഷം അവരെ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഈ വിവരം എയര്‍ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ലൈന്റെ സഹസുരക്ഷ മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമൃത് സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (ബലാ പയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക), സെക്ഷന്‍ 509 (വാക്ക് ആഹ്യ അല്ലെങ്കില്‍ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




