Section

malabari-logo-mobile

അസ്‌ന : ഉമ്മയേയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ചുറങ്ങുകയാണ് … ഫലമറിയാതെ …..

HIGHLIGHTS : Hasna: She is sleeping with her mother and siblings ... without knowing the result ....

ഹംസ കടവത്ത്

പരപ്പനങ്ങാടി :61% മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസായ വിവരമറിയാതെ അസ് ന മോളുറങ്ങുകയാണ്.

sameeksha-malabarinews

പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഒഴിവ് വേളയില്‍
ഉമ്മയോടും സഹോദരങ്ങളോടും ബന്ധുക്കളോടുമൊപ്പം വീടിന് തൊട്ടടുത്തുള്ള താനൂര്‍ ഒട്ടും പുറം തീരത്ത് ഉല്ലാസ ബോട്ട് യാത്രക്ക് ഇറങ്ങി അപകടത്തില്‍ മരിച്ച ഹസ്‌ന മോള് 61% മാര്‍ക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായ വിവരം പുറത്തുവന്നത്. ഫലം കേള്‍ക്കാന്‍ ഉമ്മയും സഹോദരങ്ങളും കൂടെ പിറപ്പുകളും കൂട്ടുകാരും ഒരു പായയില്‍ അന്തിയുറങ്ങുന്ന വരുമായ പിതൃ സഹോദരന്മാരായ സിറാജിന്റെയും ജാബിറിന്റെയും മക്കളും എളാമ മാരും ആരും കുന്നുമ്മല്‍ വീട്ടിലില്ലന്നതാണ് നാടിന്റെ സങ്കടം.
ദിവസങ്ങള്‍ പിന്നിട്ട അപകടത്തിന്റെ ആഘാതത്തില്‍ നിന്നും പതുക്കെ കരകയറി തുടങ്ങിയിരുന്ന പിതാവ് സെയ്തലവിക്കും പിതൃ സഹോദരങ്ങളായ സിറാജിനും ജാബിറിനും അപകട വാര്‍ത്തയറിഞ്ഞതുമുതല്‍ സങ്കടം താങ്ങാനാവാതെ അവശത പേറിയ വല്യമ്മമാര്‍ക്കും ഹസ്‌ന മോളുടെ വിജയ വാര്‍ത്തയും കൂട്ടുകാരുടെ ഫല അന്വേഷണ തിരക്ക് കൂട്ടലുകളുടെ കാഴ്ച്ചകളും ദു:ഖഭാരം കൊണ്ട് നെഞ്ചു തകര്‍ന്നതായി. എല്ലാം ദൈവ വിധിയെന്ന ഏക ആശ്വാസത്തിലാണ് കുന്നുമ്മല്‍ കുടുംബം.

ഹസ്‌ന മോളുടെ ഫലം പുറത്തുവന്നതോടെ ബി.ഇ. എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണു നിറഞ്ഞൊഴുകി. മര്യാദക് നീണ്ട് നിവര്‍ന്നുറങ്ങാന്‍ ഒരു വീടു പോലുമില്ലാതിരുന്നിട്ടും ഇല്ലായ്മകളുടെ ദുരിതങ്ങളെ ആരേയും അറിയിക്കാതെ പഠന പാഠ്യതേര വിഷയങ്ങളില്‍ ശരാശരിക് മുകളില്‍ നിലവാരമുള്ളവരായിരുന്നു കുന്നുമ്മല്‍ സെയ്തലവിയുടെ മക്കളെന്ന് ബി. ഇ.എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പി. ടി എ . അദ്ധ്യക്ഷന്‍ നൗഫല്‍ ഇല്യന്‍ പറഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!