താനൂര്‍ ബോട്ട് അപകടം: ദുരന്തമുഖത്ത് കര്‍മ്മനിരതരായ കടലിന്റെ മക്കളെ ആദരിക്കുന്നു

പരപ്പനങ്ങാടി: കേരളക്കരയെ കണ്ണീരില്‍ ആഴ്ത്തിയ താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചന മറിയിക്കലും അപകടമേഖലയില്‍ കര്‍മ്മനിരതരായവരെ ആദരിക്കലും ഇന്ന് വൈകു.7 മണിക്ക് പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് നടക്കുന്നു.

ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍ എഫ് പി ആര്‍ ) ആണ് പരിപാടി സംഘടിപ്പിക്കുന്നത് .

എന്‍ എഫ് പി ആര്‍ സംസ്ഥാന പ്രസിഡണ്ട് ബി കൃഷ്ണകുമാര്‍ ചെങ്ങന്നൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എഫ് പി ആര്‍ ദേശീയ സെക്രട്ടറി ശശികുമാര്‍ കാളികാവ് മുഖ്യപ്രഭാഷണം നടത്തും
അപകടത്തെ മുന്‍കൂട്ടി കണ്ടു നിയമ പോരാട്ടം നടത്തിയ കര്‍മ്മ പോരാളി മുഹാജിദ് തന്റെ അനുഭവം പങ്കുവെക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top