HIGHLIGHTS : MA Chidambaram Stadium witnessed MS Dhoni's smashing performance in the IPL match
ഐ പി എല്‍ മാച്ചില്‍ എം എസ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് സാക്ഷിയായി എം എ ചിദംബരം സ്റ്റേഡിയം. സി എസ് കെയും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സ്റ്റേഡിയം.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി ആദ്യം ബാറ്റ് ചെയ്ത സി എസ് കെ ക്യാപ്റ്റന്‍ 19-ാം ഓവറില്‍ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഡല്‍ഹി ക്യാപിറ്റലിലെ ഖലീല്‍ അഹമ്മദിന് പണി കൊടുത്തു .

ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് തോല്‍പ്പിച്ച് കൊണ്ട് ചെന്നൈയില്‍ സൂപ്പര്‍ കിങ്സ് തങ്ങളുടെ ബൗളിംഗ് നിര പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മത്സരശേഷം,ഏതാനും പന്തുകള്‍ മാത്രം നേരിടേണ്ടി വന്നിട്ടും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണി പറഞ്ഞു: ‘ഇതാണ് എന്റെ ജോലി.ഇതാണ് ഞാന്‍ ചെയ്യേണ്ടെതെന്ന് അവരോട് പറഞ്ഞു.എന്നെ ഒരുപാട് ഓടിപ്പിക്കരുത്. ഇത് ഞാന്‍ ചെയ്യേണ്ടത് തന്നെ ആണ്.നല്ലൊരു മത്സരച്ചതില്‍ സന്തോഷം ഉണ്ട്.’ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓരോരുത്തരും അവരുടെതായ സംഭവവനകള്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഞങ്ങളുടെ ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയണം.മിച്ചിന്റെ (മിച്ചല്‍ സാന്ത്‌നര്‍ )പ്രകടനം എനിക്ക് ഇഷ്ട്ടമായി.പുതിയ പന്തുകളിലൂടെ വിക്കെറ്റ് എടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച ബൗളറാണദ്ദേഹം.റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിംഗ് വളരെ മികച്ചതാണ് .സ്‌കോറിങ് തുടങ്ങികഴിഞ്ഞാല്‍ അവന്‍ വേറൊരാളായി മാറുന്നു.അവന്‍ വളരെ അനായസകരമായി സ്‌കോര്‍ ചെയ്യുന്നു.കളിയെ കുറിച്ച് കൃത്യമായ ബോധം അവനുണ്ട്.അവന്‍ വേഗം പൊരുത്തപ്പെടും. വളരെ ചുരുക്കമായെ അത്തരത്തിലുള്ള ആളുകളെ കിട്ടുകയുള്ളു. അത്തരത്തിലുള്ള പ്ലയെര്‍സ് ആണ് നമ്മുടെ ടീമിന് ആവിശ്യം.’എന്നും ധോണി കൂട്ടിച്ചചേര്‍ത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു