Section

malabari-logo-mobile

സബറുദ്ദീന്റെ മക്കളുടെ വിദ്യഭ്യാസം ഏറ്റെടുക്കാന്‍ തയ്യാറായി പെംസ് സ്‌കൂള്‍

HIGHLIGHTS : Pems School is ready to take over the education of Sabaruddin's children

പരപ്പനങ്ങാടി: ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സ്വബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സി ഐ ഇ ആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു.

ഇ സി സി സിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍.

sameeksha-malabarinews

നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സ്വബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!