മലപ്പുറം: താനൂര്‍ ബോട്ടപടകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ബോധപൂര്‍വമായ നരഹത്യയാണെന്ന് മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. 302 ഐപിസി പ്രകാരമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നാസറിനെ 24 മണിക്കൂറിനുള്ളി കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എസ്പി പറഞ്ഞു.
ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ ഉള്‍പ്പെടെ ബോട്ടില്‍ മറ്റ് ജീവനക്കാരും ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബോട്ടില്‍ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ബോട്ടിന്റെ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്നും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലുള്ള സാങ്കേതിക ടീം വരുന്ന ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും എസ്പി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




