താനൂര്‍ ബോട്ട് ദുരന്തം:സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തിരുവനന്തപുരം:താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ച് സ്വമേധയാ കേസെടുത്തു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

ആര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നു. അത് തടയുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് കോടതി. കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരും എല്ലാം മറക്കുകയാണെന്നും കോടതി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top