അരിക്കൊമ്പന്‍ വിഷയത്തില്‍ ആശങ്കവേണ്ട;വനംമന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: അരിക്കൊമ്പന്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെയും തിമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി പറഞ്ഞു.

പെരിയാര്‍ കടുവാ സങ്കേതത്തിലേത്ത് അരിക്കൊമ്പന്‍ നീങ്ങുന്നതായുള്ള സൂചനയാണ് റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് വനമേഖലിയിലുള്ള അരിക്കൊമ്പനെ പല തവണ പ്രദേശവാസികള്‍ കണ്ടതോടെ ഇവര്‍ ആശങ്കയിലാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top