താനൂര്‍: ഒട്ടുംപുറം പൂരപ്പുഴയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിലെ 4 ജീവനക്കാര്‍കൂടി പിടിയില്‍. മാനേജര്‍ താനൂര്‍ മലയില്‍ അനില്‍ (48), ടിക്കറ്റ് നല്‍കുന്ന കൈതവളപ്പില്‍ ശ്യാംകുമാര്‍ (35), ബോട്ടില്‍ ആളെ വിളിച്ചുകയറ്റുന്ന അട്ടത്തോട് പൗറാജിന്റെ പുരക്കല്‍ ബിലാല്‍ (32), എളാരം കടപ്പുറത്തെ വടക്കയില്‍ സവാദ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷക സംഘം വ്യാഴാഴ്ച പിടികൂടിയത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ അറസ്റ്റിലായ ബോട്ടുടമ പാട്ടരകത്ത് നാസര്‍, സ്രാങ്ക് ദിനേശന്‍, നാസറിന്റെ സഹോദരന്‍ പാട്ടരകത്ത് സലാം, ബന്ധുവായ പാട്ടരകത്ത് വാഹിദ്, വളപ്പിലകത്ത് മുഹമ്മദ് ഷാഫി എന്നിവര്‍ റിമാന്‍ഡിലാണ്. നാസറിനെയും ദിനേശനെയും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ പരിശോധനയില്‍ അപകടത്തില്‍പ്പെട്ട ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കണ്ടെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




