താനൂര്‍: താനൂര്‍ ഒട്ടുംപുറം ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് ശിയിട്ടു.
ശിലാസ്ഥാപനം ടൂറിസം വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ അടിയാട്ടില്‍ മുനീര്‍, എംപി അഷറഫ്, ഡോ.പി ടി മാത്യു, കെ സലാം, യു കെ ഭാസി, എം രാജന്‍, പിപി ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍കോയ സ്വാഗതവും സലാംതാണിക്കാട് നന്ദിയും പറഞ്ഞു.
കേരള കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 1,39,5000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




