ദില്ലി: കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാലവര്‍ഷം വൈകാനുള്ള സാദ്ധ്യതയും നേരിയ തോതില്‍ നിലനില്‍ക്കുന്നതായി ഡയറക്ടര്‍ ബിപി യാദവ് പറഞ്ഞു. ജൂണ്‍ ആദ്യം മുതല്‍ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ ഗതിയിലും മറ്റുമുള്ള മാറ്റങ്ങള്‍ ദിനംപ്രതി നിരീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



