ഓപ്പറേഷന്‍ കുബേര; കാപ്പ നിയമം ചുമത്തും; രമേശ് ചെന്നിത്തല

Ramesh-Chennithalaകൊച്ചി: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കൂടാതെ മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരും. അതെസമയം ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദേഹം വ്ക്തമാക്കി.

ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും കരുതല്‍ തടങ്കല്‍ ആറുമാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. കൂടാതെ വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഐപിസിയിലും ക്രിമിനല്‍ കുറ്റം തടയുന്നതിനുള്ള നിയമത്തിലും(സിആര്‍പിസി) ഭേദഗതി വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Share news
error: Content is protected !!
Scroll to Top