നാലുവയസ്സുകാരന്‍ പാസ്‌പോര്‍ട്ടില്‍ പടം വരച്ചു;അച്ഛന്‍ കുടുങ്ങിയത് മണിക്കൂറുകള്‍

kidഎയര്‍പ്പോര്‍ട്ടിലെ ബോറടിമറ്റാന്‍ നാലുവയസ്സുകാരന്‍ ചിത്രം വരച്ചത് അച്ഛന്റെ പാസ്‌പോര്‍ട്ടില്‍. കുസൃതിക്കാരനായ മകന്റെ ഈ പ്രവൃത്തി ബിസിനസുകരാനായ പിതാവിനെ കുറച്ചൊന്നുമല്ല വലച്ചത്. സൗത്ത് കൊറിയയിലെ എയര്‍പ്പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്.

പാസ്‌പോര്‍ട്ടിലെ അച്ഛന്റെ ചിത്രത്തില്‍ താടിയും മീശയും വരച്ചതിനു പുറമെ മറ്റ് ഭാഗങ്ങളില്‍ മറ്റെന്തോക്കയോ ചിത്രങ്ങളും നാലുവയസുകാരന്‍ വരച്ചു. ഇതെ തുടര്‍ന്ന് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാട്ടിലേക്ക് പോവാന്‍ കഴിയാതെ ഇയാള്‍ ഏറെ നേരം ബുദ്ധിമുട്ടി.

പിന്നീട് ഏറെ നേരത്തെ നടപടികള്‍ക്ക് ശേഷം മാത്രമാണ് ഇയാള്‍ക്ക് യാത്ര തുടരാന്‍ സാധിച്ചത്.

Share news
error: Content is protected !!
Scroll to Top