പരപ്പനങ്ങാടി: സംസ്ഥാനത്ത് ബ്ലേഡ് മാഫിയക്കെതിരായി പോലീസ് നടത്തിവരുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി വള്ളിക്കിന്നില്‍ ഒരാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി എ കെ വീരമണി(32)യാണ് പിടിയിലായത്.
കൊടക്കാട് സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് റെയ്ഡ്. വീരമണിയില്‍ നിന്നും 90,000 രൂപ പരാതിക്കാരന്‍ വാങ്ങുകയും 70,000 രൂപ തിരിച്ചു നല്‍കിയിട്ടും ഒന്നേകാല്‍ ലക്ഷം വീണ്ടും അടയ്ക്കണം എന്ന് പറഞ്ഞതാണ് പരാതിയായത്.
വസ്തുവിന്റെ ആധാരം,സ്റ്റാമ്പ് പേപ്പറുകള്‍, ആര്‍ സി ബുക്കുകള്‍, എന്നിവ പോലീസ് പിടികൂടിയിട്ടുണ്ട്.
റെയ്ഡില്‍ സബ്ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളി, സുരേഷ്.കെ, സലേഷ് കെ എന്നിവര്‍ പങ്കെടുത്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ വീരമണിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.




