ഡോ.എം.അബ്ദുല്‍ സലാമിന് പുരസ്‌കാരം

Vice-Chancellor Dr.M.Abdul Salam-2തേഞ്ഞിപ്പലം:വള്‍ഡ് ചാന്‍സ്‌ലേഴ്‌സ് ആന്റ് വൈസ് ചാന്‍സ്‌ലേഴ്‌സ് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ മികച്ച വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം അര്‍ഹനായി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ മികച്ച സംഭാവന മാനിച്ചാണ് പുരസ്‌കാരമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി അറിയിച്ചു. നിലവിലുള്ള അവസ്ഥക്ക് ഗുണപരവും സമഗ്രവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഡോ.എം.അബ്ദുല്‍ സലാം നടത്തുന്ന ശ്രമങ്ങളെ ജൂറി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പങ്കാണ് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം നിര്‍വഹിക്കുന്നതെന്നും സമിതി വിലയിരുത്തി. പുരസ്‌കാരം ജൂണ്‍ 28-ന് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

 

Share news
error: Content is protected !!
Scroll to Top