പരപ്പനങ്ങാടി പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം; പ്രഖ്യാപനം തിങ്കളാഴ്ച

പരപ്പനങ്ങാടി: പൊതുജനങ്ങളുടെ സേവനത്തിനായുള്ള ഗുണനിലവാരം ഉയര്‍ത്തിയും സേവനങ്ങള്‍ക്കുള്ള കാലതാമസം ഇല്ലാതാക്കിയും പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഐഎസ്ഒ 9001:2008 അംഗീകാരം നേടുന്നു. അംഗീകാര പ്രഖ്യാപനം തദ്ദേശ സ്വയംഭരണ സാമൂഹികനീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ തിങ്കളാഴ്ച വൈകീട്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള പൊതുവേദിയില്‍ നടത്തു മെന്ന് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അലി ബാപ്പു അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് സെക്രട്ടറി പിസി സാമുവല്‍, സി.അബ്ദുറഹിമാന്‍ കുട്ടി, ഷാജഹാന്‍, കെ പി ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top