കനാലിൽ ചങ്ങാടം കെട്ടി കളിക്കുന്നതിനിടയിൽ താനൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

താനൂർ: കനോലി കനാലിൽ ചങ്ങാടം കെട്ടി കളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. പന്തക്കപാടം ആക്കക്കുഴിയിൽ ഷാഹുൽ ഹമീദ് റസീന ദമ്പതികളുടെ മകനായ മുഹമ്മദ് സിനാൻ (16) ആണ് മരണപ്പെട്ടത്.

വെള്ളം കൂടുതലുള്ള ഭാഗത്ത് കാലുകൾ ചെളിയിൽ അകപ്പെട്ടതാണ് മരണകാരണമെന്ന് കരുതുന്നു. താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരും നീന്തി രക്ഷപ്പെട്ടു.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ് വൺ വിദ്യാർഥിയാണ് മരണപ്പെട്ട മുഹമ്മദ് സിനാൻ. മുഹമ്മദ് ഹസീബ്, മുഹമ്മദ് ആഷിക് എന്നിവർ സഹോദരങ്ങളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top