Section

malabari-logo-mobile

താനാളൂരില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ‘ബീഹാര്‍’ മോഡലില്‍ അട്ടിമറിച്ചു.

HIGHLIGHTS : താനൂര്‍: താനാളൂരില്‍ നിലവിലെ യൂഡിഎഫ് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാനാകാതെ മാറ്റി. ഇന്ന് അവിശ്വാസപ്രമേയ...

tanur copyതാനൂര്‍: താനാളൂരില്‍ നിലവിലെ യൂഡിഎഫ് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാനാകാതെ മാറ്റി.
ഇന്ന് അവിശ്വാസപ്രമേയ ചര്‍ച്ച നിയന്ത്രിക്കേണ്ട ബിഡിഓയെയും ജീവനക്കാരെയും തടഞ്ഞും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചും സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പ്രമേയചര്‍ച്ച അലങ്കോലമാക്കിയത്.
ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചതിനെ തൂടര്‍ന്ന് നിലവില്‍ പ്രതിപക്ഷമായ ഇടതുപക്ഷത്തിന് ഒരു സീറ്റ് ഭരണമുന്നണിയേക്കാള്‍ അധികമുണ്ട്. സ്വതന്ത്രരടക്കമുള്ള 12 പേര്‍ പേര്‍ ഇടതുമുന്നണിക്കൊപ്പവും 11 പേര്‍ യുഡിഎഫിനൊപ്പവുമാണ്. ഇതേ തൂടര്‍ന്ന് പ്രതിപക്ഷം അവിശ്വാസ ചര്‍ച്ചക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

tanaതിങ്കളാഴ്ച രാവിലെ 10.30 മണിക്കാണ് അവിശ്വാസം ചര്‍ച്ചനടക്കെണ്ടിയിരുന്നതും വോട്ടിനിടേണ്ടതും .എന്നാല്‍ രാവിലെ 10 മണിയോടെ സ്വകാര്യജീപ്പില്‍ താനാളുര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പുറപ്പെട്ട ബിഡിഓ ആയിഷാബീവിയെ 150 മീറ്റര്‍ അകലെ വെച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ ഒരു സംഘം തടയുകയായിരുന്നു.വാഹനം ആക്രമിച്ച സംഘം ജീവനക്കാരെ മര്‍ദ്ദി്ക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന രേഖകള്‍ കീറി വലിച്ചെറിയുകയും ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലബാറി ന്യൂസ് റിപ്പോര്‍ട്ടര്‍ ഷയിന്‍ താനൂരിന്റെ ക്യാമറ അക്രമിസംഘം റോഡിലെറിഞ്ഞു തകര്‍ത്തു. കേരളകൗമുദി ലേഖകന്‍ പിടി അകബറിനെ പിന്തുടര്‍ന്ന സംഘം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് തകര്‍ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. tanalur 1സംഭവത്തില്‍ തലക്കു പരിക്കേറ്റ അകബറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശി്പ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ ബ്ലോക്ക് ഓഫീസിലെ ജീവനക്കാരായ ഹെഡ്ക്ലാര്‍ക്ക് പത്മലോചനന്‍, എല്‍ഡി ക്ലാര്‍ക്ക് അജുമോന്‍ എന്നിവരെ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

sameeksha-malabarinews

തൂടര്‍ന്ന് പോലീസ് ബിഡിഓയെ തങ്ങളുടെ വാഹനത്തില്‍ പഞ്ചായത്തിലെത്തിച്ചെങ്ങിലും രേഖകളില്ലാത്തതിനാല്‍ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ഈ സമയത്ത് പോലീസിന്റെ വാഹനത്തിനു നേരേയും ആക്രമണമുണ്ടായി.. രണ്ട് പോലീസ് വാഹനങ്ങളുടെ ചില്ല് തകര്‍ന്നിട്ടുണ്ട്.
ഉച്ചക്ക് വീണ്ടും പ്രമേയം നടപടികള്‍ തൂടങ്ങാനിരിക്കെ യുഡിഎഫ് പ്രവര്‍ത്തകര്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് ഉപരോധിച്ചു.ഇതിനിടെ ഇവിടെയെത്തിയ പോലീസുമായും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉപരോധത്തെ തുടര്‍ന്ന് ബിഡിഒക്ക് പൂറത്തിറങ്ങാന്‍ കഴിയാതാകുകയും , അവിശ്വാസപ്രമേയം വോട്ടിനും ചര്‍ച്ചക്കുമിടാതെ മാറ്റിവെക്കുകയായിുമായിരുന്നു.
.ഇത് ഭരണസ്വാധീനമുപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മൂസ്ലീം ലീഗ് നടത്തിയ ഹീനമായ പ്രവര്‍്ത്തിയാണെന്ന് സിപിഎം ആരോപിച്ചു. ഇതിനെതിരെ എല്‍ഡിഎഫ് പഞ്ചായത്തിന് മുന്നില്‍ അനശ്ചതികാല നിരാഹരമടക്കമുളള സമരവുമായി മുന്നാട്ട് പോകുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!