തലപ്പാറയില്‍ മിനിബസ്സ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

തിരൂരങ്ങാടി: തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്.

thiruranagadi copyതിരൂരങ്ങാടി: തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത് നിന്ന് പുകയൂര്‍ വഴി ചെമ്മാട്ടേക്ക് വരികയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍ പെട്ടത്.