Section

malabari-logo-mobile

ചാമ്പ്യന്‍സ് ലീഗ് ടൊന്റി 20 കിരീടം മുംബൈ ഇന്ത്യന്‍സിന്

HIGHLIGHTS : ദില്ലി : ഐപിഎല്‍ കിരീടത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യന്‍സിന്. മുംബൈ ഇന്ത്യന്‍സിനോട് വിട പറയുന്ന സച്ചിന്‍ ടെണ്ടുല...

9b221164abd94cdf553d5f223350eb48_Mദില്ലി : ഐപിഎല്‍ കിരീടത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യന്‍സിന്. മുംബൈ ഇന്ത്യന്‍സിനോട് വിട പറയുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിരീടത്തോടെ പടിയിറങ്ങാം. ക്രിക്കറ്റിനോട് വിട പറഞ്ഞ ദ്രാവിഡിന് കിരീടം കയ്യിലേന്താന്‍ ആയില്ലെങ്കിലും ടീമിനെ ഫൈനലിലെത്തിച്ചതിന്റെ അഭിമാനത്തോടെ ക്രീസിനോട് വിട പറയാനായി.

ആദ്യ പത്ത് ഓവറില്‍ 60 റണ്‍സില്‍ ഒതുങ്ങിപ്പോയ മുംബൈ ഇന്ത്യന്‍സ് അവസാന പത്ത് ഓവറില്‍ 142 റണ്‍സ് അടിച്ചു കൂട്ടിയാണ് ശക്തമായ വിജയ ലക്ഷ്യം ഉയര്‍ത്തിയത്. ഡോയല്‍സ്മിത്ത് 39 പന്തില്‍ 44 റണ്‍സും, അമ്പാട്ടി റായുഡു 24 പന്തില്‍ 29 റണ്‍സും, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 14 പന്തില്‍ 33 റണ്‍സും, പൊള്ളാട് പത്തു പന്തില്‍ 15 റണ്‍സും, ഗ്ലണ്‍ മാക്‌സ് വെല്‍ 14 പന്തില്‍ 37 റണ്‍സും, ദിനേഷ് കാര്‍ത്തിക് 5 റണ്ണും 15 നോട്ടൗട്ടും, അര്‍ബജന്‍ 2 പന്തില്‍ 7 നോട്ടൗട്ട് വമ്പന്‍ അടികള്‍ ഉയര്‍ത്തിയതോടെ സ്‌കോര്‍ കുത്തിച്ചുയരുകയായിരുന്നു.

sameeksha-malabarinews

ഓപ്പണറായി ഇറങ്ങിയ സച്ചില്‍ 13 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിനോട് വിട പറഞ്ഞ് ഇറങ്ങിയപ്പോള്‍ രാജസ്ഥാന്‍ ഇന്നിങ്‌സില്‍ എട്ടാമതായി ഇറങ്ങിയ ദ്രാവിഡിന് നേടാനായത് ഒരു റണ്‍ മാത്രമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ക്രിക്കറ്റ് കരിയറില്‍ ദ്രാവിഡിന്റെ അവസാന മല്‍സരമായിരുന്നു ഇത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!