പാകിസ്ഥാനില്‍ പോളിയോ ക്യാമ്പിന് നേരെ ബോംബാക്രമണം; 6 മരണം

പെഷ്‌വാര്‍ : പാകിസ്ഥാനിലെ പെഷ്‌വാറില്‍ പോളിയൊ നിര്‍മ്മാര്‍ചരണ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബാക്രമണം. ആക്രമണത്തില്‍ പോലീസ് ഉദേ്യാഗസ്ഥരുള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. പെഷ്‌വാറിലെ വടക്കു പടിഞ്ഞാറന്‍ പെഷ്‌വാറിലെ നഗരമായ ഭുധ് വേറിലെ ആശുപത്രിക്ക് സമീപം നിറുത്തിയിട്ട വാനിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 4 പോലീസുകാരും 2 പ്രാദേശിക സമാധാന പ്രവര്‍ത്തകരുമാണ്. പോളിയോ രോഗത്തിനെതിരെ വാക്‌സിന്‍ കുത്തി വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നേരത്തെയും പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top