Section

malabari-logo-mobile

ആന്ധ്രാ വിഭജനം; പ്രക്ഷോഭം ആളിപ്പടരുന്നു

HIGHLIGHTS : ഹൈദരബാദ് : ആന്ധ്രാപ്രദേശ് രെലുങ്കാന സംസ്ഥാനം രൂപികരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ആളി കത്തുന്നു. റായലസീമയിലും, സീമാന്ദ്ര...

andraഹൈദരബാദ് : ആന്ധ്രാപ്രദേശ് രെലുങ്കാന സംസ്ഥാനം രൂപികരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ആളി കത്തുന്നു. റായലസീമയിലും, സീമാന്ദ്രയിലും കൂടാതെ ഹൈദരബാദിലേക്കും പ്രക്ഷോഭം വ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്ത സമരക്കാരെ പോലീസ് പലയിടങ്ങളിലായി ലാത്തിചാര്‍ജ്ജ് ചെയ്തു.

സംസ്ഥാന മന്ത്രി ഗണ്ട ശ്രീനിവാസ റാവുവിന്റെ വീട് ആക്രമിച്ചു. മന്ത്രിമാരുടെ വീടുകള്‍ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. തിരുപ്പതിയില്‍ അധ്യാപകരും ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും കേന്ദ്ര മന്ത്രിമാരുടെ കോലവുമായി ശവ ഘോഷയാത്ര നടത്തി. ജീവനക്കാര്‍ 20 വരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായല്ലാതെ മറ്റാരുമായി ഇവര്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച കിരണ്‍കുമാര്‍ റെഡ്ഡി ജീവനക്കരുമായി ചര്‍ച്ച നടത്തും. അതേ സമയം വൈദ്യുതി നിര്‍മ്മാണ -വിതരണ തൊഴിലാളികളുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സീമാന്ദ്രയിലും റായലസീമയിലും ഹൈദരബാദിലും വൈദ്യുത നിയന്ത്രണം തടസ്സപ്പെട്ടിരിക്കുകയാണ്. 13 ജില്ലകളാണ് ഇതോടെ ഇരുട്ടിലായിരിക്കുന്നത്.

sameeksha-malabarinews

ഇതിനു പുറമെ ജലവൈദ്യുത പദ്ധതികളിലും ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വാതക നിലയിങ്ങളില്‍ ഉല്‍പാദനം മുടങ്ങി. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും.
വിഭജനത്തിനെതിരെ തെലുങ്ക് പാര്‍ട്ടി നേതാവ് ചന്ദ്ര ബാബു നായിഡു സത്യാഗ്രഹം തുടങ്ങി. സമരത്തിനിടെ കംബതൂര്‍ ചേന്നംപള്ളിയില്‍ നിന്നുള്ള സുഗലി മലികാര്‍ജ്ജുന്‍ (30) എന്ന യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി തീവണ്ടി സര്‍വ്വീസുകളും മുടങ്ങിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!