മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

mohammed fasilതിരൂരങ്ങാടി : മന്ത്രിയുടെ പിഎയെന്ന് പറഞ്ഞ് സിഐയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ ചിനക്കല്‍ കാലൊടി ഹൗസിലെ മുഹമ്മദ് ഫാസില്‍ (26) ആണ് പോലീസ് പിടിയിലായത്.

തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തറുടെ ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്. കരിമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പരാതിക്കാരനെ ഉടന്‍ തന്നെ വിട്ടയക്കണമെന്നും ആവശ്യമായ സഹായങ്ങള്‍ ഇയാള്‍ക്ക് ചെയ്തു കൊടുക്കണമെന്നുമാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രി പികെ കുഞ്ഞാലികുട്ടിയുടെ പിഎ പികെ ബഷീറാണെന്ന് പറഞ്ഞാണ് ഫോണ്‍ വിളിച്ചത്. ഇതില്‍ സംശയം തോന്നിയ സിഐ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മൊബൈല്‍ ഉടമയെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ ഫോണില്‍ നിന്ന് ഫാസില്‍ സിഐയെ വിളിച്ചതായി വ്യക്തമായത്.

കേസെടുത്തതിനെ തുടര്‍ന്ന് പ്രതി മുഹമ്മദ് ഫാസില്‍ നേരത്തെ ജാമ്യത്തിനായി ശ്രമിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top