Section

malabari-logo-mobile

ഗണേഷ് കുമാര്‍ രാജികത്ത് നല്‍കി

HIGHLIGHTS : തിരു: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് ബി നേതാവുമായ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്കാണ് അദ്ദ...

k b ganesh kumarതിരു: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് ബി നേതാവുമായ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്കാണ് അദ്ദേഹം രാജികത്ത് കൈമാറിയത്. മന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് രാജിവച്ചെതെന്നാണ് സൂചന.

പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. മൂന്ന് തവണ എംഎല്‍എയായിരുന്നു. രണ്ട് തവണ മന്ത്രിയായി രണ്ട് തവണയും അദ്ദേഹം രാജി വെക്കുകയായിരന്നു. എകെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. 2003 ല്‍ അദ്ദേഹത്തിന്റെ പിതാവായ ആര്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസഭയിലേക്ക് വരാന്‍ വഴിയൊരുക്കി മന്ത്രി സ്ഥാനം ഒഴിയുകയായിരന്നു. 2013 ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം ഈ മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്.

sameeksha-malabarinews

സ്പീക്കര്‍ക്ക് രാജി കത്ത് നല്‍കുകയും അത് സ്വീകരിക്കുകയും ചെയ്താല്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും.

വിഷയം ചര്‍ച്ച ചെയ്യാനായി കേരള കോണ്‍ഗ്രസ്സ് ബിയുടെ നേതൃയോഗം ബുധനാഴ്ച ചേരും. പാര്‍ട്ടി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നാണ് ബാലകൃഷ്ണപിള്ള അറിയിച്ചിരിക്കുന്നത്.
ഭാര്യയുമായുണ്ടായ വിവാദ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാറിന്് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!