‘സര്‍ക്കാര്‍’ സിനിമ ഭീകരവാദപ്രവര്‍ത്തനമെന്ന്: വിജയ്‌ക്കെക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:  നടന്‍ വിജയുടെ എറ്റവും പുതിയ സിനിമയായ സര്‍ക്കാരിനെതിരെ തമഴ്‌നാട് സര്‍ക്കാരും അണ്ണാ ഡിഎംകെയും സര്‍ക്കാര്‍ എന്ന സിനിമ നടപ്പാക്കുന്നത് ഭീകരവാദപ്രവര്‍ത്തനമെന്ന് തമിഴ്‌നാട് നിയമമന്ത്രി സിവി ഷണ്‍മുഖന്‍. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രരിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന സീനുകള്‍ വെട്ടിമാറ്റിയില്ലെങ്ങില്‍ ചിത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോക്‌സഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് നീങ്ങുന്ന ഈ ചിത്രം രണ്ടുദിവസം കൊണ്ട് 100 കോടി രൂപയാണ് കളക്ട് ചെയ്തത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത നടപ്പിലാക്കിയ ക്ഷേമപദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ മാറ്റണമെന്ന് ആവിശ്യപ്പെട്ട് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെ തിയ്യേറ്ററിന് മുന്നില്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കൂടാതെ ചിത്രത്തിന്റെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന രംഗം പ്രദര്‍ശിപ്പിച്ചതിന് വിജയ്‌ക്കെതിരെയും ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരഗദാസിനെതിരെയും നിര്‍മ്മതാവിനെതിരെയും സംസ്ഥാന ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിജയുടെ കഴിഞ്ഞ ചിത്രമായ മെര്‍സലും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ ജിഎസ്ടി, നോട്ട്‌നിരോധനം, ഡിജിറ്റല്‍ ഇന്ത്യ കാംപയിന്‍ എന്നിവയെ വിമര്‍ശിച്ചതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് വിജയുടെ മതം പറഞ്ഞായിരുന്നു ആക്രമണം.